തിരുവനന്തപുരം: നവംബറിൽ നടക്കുന്ന ഹഡിൽ ഗ്ളോബൽ മീറ്റിന് മുന്നോടിയായി കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ കോഡിംഗ് ചലഞ്ച് ഇന്ന് തുടങ്ങുമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക അറിയിച്ചു.ഇരുപതിനായിരത്തോളം ടെക്നോക്രാറ്റുകളാണ് പങ്കെടുക്കുക. ഇത് രണ്ടാംഘട്ടത്തിൽ 250 പേരായും മൂന്നാം ഘട്ടത്തിൽ 150 പേരായും ചുരുക്കും.ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് ആഗോള അംഗീകാരത്തിനും അവസരങ്ങൾക്കും വേദിയൊരുക്കുകയാണ് ലക്ഷ്യം.ഇവരെ നവംബർ 16ന് കോവളം സോമതീരം ബീച്ചിൽ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഹഡിൽ കേരള വേദിയിൽ അവതരിപ്പിക്കും.ജിടെക്കിന്റെ ടാലന്റ് ബിൽഡിംഗ് പ്ലാറ്റ്‌ഫോമായ മ്യൂലേണുമായി സഹകരിച്ചാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |