കൊച്ചി: അന്താരാഷ്ട്ര വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്ത് സ്വർണവില ഇന്നലെയും കുറഞ്ഞു. തുടർച്ചയായി അഞ്ച് ദിവസംകൊണ്ട് പവന് 1280 രൂപയാണ് കുറഞ്ഞത്. പവന് 240 രൂപയുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ പവന്റെ വില 42,680 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 5335 രൂപയിൽ എത്തി. പത്തുദിവസത്തിനിടെ ഏകദേശം 1500 രൂപയാണ് കുറഞ്ഞത്.
കഴിഞ്ഞമാസം 21 മുതൽ സെപ്തംബർ നാല് വരെ സ്വർണവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. 21ന് 43,280 രൂപയായിരുന്നു സ്വർണവില. രണ്ടാഴ്ചക്കിടെ ഏകദേശം ആയിരം രൂപ വർധിച്ച് സെപ്തംബർ നാലിന് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് എത്തി.
എന്നതാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഉയർന്ന് 44,000 കടന്ന് മുന്നേറുകയും ചെയ്തു. പിന്നീട് വീണ്ടും താഴാൻ തുടങ്ങി. ആറ് മാസത്തെ ഏറ്റവും കുറഞ്ഞവിലയേക്കാണ് ഇന്നലെ സ്വർണവില എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |