കോഴിക്കോട്: നടപ്പു സാമ്പത്തിക വർഷത്തിൽ 869 കോടിയുടെ നേട്ടവുമായി ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (ജി.എസ്.എൽ). 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഓപ്പറേഷനിൽ നിന്നുണ്ടായ 741 കോടിയായിരുന്നു. നികുതിയ്ക്ക് മുമ്പുള്ള ലാഭം മുൻ വർഷത്തെ 135 കോടി രൂപയിൽ നിന്ന് 205 കോടി രൂപയായി വളർന്നു. ഇത് 52 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ ആസ്തി 2023 മാർച്ച് 31-ന് 1,246 കോടി രൂപയായി. ഇത് 2021 സാമ്പത്തിക വർഷത്തേക്കാൾ 9 ശതമാനത്തിന്റെ വളർച്ചയാണ്. 57-ാമത് വാർഷിക പൊതുയോഗത്തിലാണ് സാമ്പത്തിക നേട്ടവും പ്രവർത്തന മികവും വ്യക്തമാക്കിയ റിപ്പോർട്ട് അവതരിപ്പിച്ചത്. യോഗത്തിൽ ജി.എസ്.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സി.എം.ഡി) ബ്രിജേഷ് കുമാർ ഉപാദ്ധ്യായ അദ്ധ്യക്ഷത വഹിച്ചു. വെല്ലുവിളികൾ നിരവധിയുണ്ടായിട്ടും ഈ വർഷം കമ്പനി സുസ്ഥിരമായ പ്രകടനം കാഴ്ചവച്ചതായി അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |