ആറ്റിങ്ങൽ: കയർ വർക്കേഴ്സ് സെന്റർ ജാഥക്ക് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ അഞ്ചുതെങ്ങിൽ ഗംഭീര സ്വീകരണം നൽകി. സ്വീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ലൈജു അദ്ധ്യക്ഷനായി.ബി.എൻ.സൈജു രാജ് സ്വാഗതം പറഞ്ഞു. എം. മുരളി, സി.പയസ്, ലിജാബോസ്, കെ.അനിരുദ്ധൻ, എസ്.പ്രകാശ്, ശ്യാമപ്രകാശ്, സജി സുന്ദർ, കിരൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴ് ശാർക്കരയിൽ പഞ്ചായത്ത് പ്രസിഡൻറ് പി .മുരളി അദ്ധ്യക്ഷനായി, പി.മണികണ്ഠൻ സ്വാഗതം പറഞ്ഞു.യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ.സുഭാഷ്, ജി.വ്യാസൻ ,സി.രവീന്ദ്രൻ, എസ്.ആർ.ജ്യോതി ,എസ്.സാബു, എം.റാഫി എന്നിവർ സംസാരിച്ചു. പെരുങ്ങുഴിയിൽ ആർ.അജിത്ത് അദ്ധ്യക്ഷനായി. സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ബി. ചന്ദ്രികഅമ്മ, കഠിനംകുളം സാബു, എം.പി.അനിൽ ജോയി, ആർ.അംബിക, പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ എന്നിവർ സംസാരിച്ചു. കോവളത്ത് സമാപനയോഗം കോവളത്ത് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജയൻ ബാബു ഉദ്ഘാടനം ചെയ്തു. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു നേതാക്കളായ പി. എസ്.ഹരികുമാർ, പി.രാജേന്ദ്രകുമാർ, എ.ജെ.സുക്കാർണോ, ,കരിങ്കടരാജൻ എം.എം.ഇബ്രാഹിം, ശശികുമാർ ,മിനി, തമ്പിക്കുട്ടൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറിയും ജാഥയുടെ ക്യാപ്റ്റനുമായ കെ.കെ.ഗണേശനു പുറമെ വൈസ്ക്യാപ്റ്റൻ അഡ്വ.എൻ.സായികുമാർ, മാനേജർ എൻ.ആർ.ബാബുരാജ് ജാഥാ അംഗങ്ങളായ അഡ്വ.കെ.പ്രസാദ്, ടി.കെ.ദേവകുമാർ, കെ.കരുണാകരൻ, വി.എസ്.മണി, കെ.പി.കുറുപ്പ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ.മങ്ങന്തറ ദേവൻ, സുരേശ്വരി ഘോഷ്, ആർ.സുലേഖ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |