തിരുവനന്തപുരം: കോൺഗ്രസ് മണ്ഡലം പുനഃസംഘടനാ പട്ടികയുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞത് പാർട്ടിയുടെ നല്ലതിന് വേണ്ടിയെന്ന് ശശി തരൂർ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. താഴേത്തട്ടിൽ പ്രവർത്തിക്കുന്നവർ എം.പിമാരോട് അഭിപ്രായം പറയും. അത് കേൾക്കാതെ തീരുമാനമെടുത്താൽ ശരിയാകില്ല. എം.പിമാരെ കേട്ടാൽ ഗുണമുണ്ടാകും. പാർട്ടി ഇതിന്റെ അർത്ഥം മനസിലാക്കി വലിയ തർക്കങ്ങളില്ലാതെ പ്രശ്നം പരിഹരിക്കും. ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനെ വിവാദമായി കാണേണ്ടതില്ല. ഇന്ത്യാ സഖ്യത്തിൽ ഒരു പാർട്ടിയേയോ ഒരു വ്യക്തിയെയോ നേതാവാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമാകും അന്തിമ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |