കൊച്ചി: ആദ്യവിവാഹബന്ധം വേർപെടുത്തിയത് ഉഭയസമ്മതപ്രകാരമാണോയെന്ന് വ്യക്തമല്ലെന്ന കാരണത്താൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നിരസിച്ച രജിസ്ട്രാറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. എല്ലാ വിവാഹ മോചനങ്ങളും ഉഭയസമ്മത പ്രകാരമാകണമെന്ന് നിയമമില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകുന്ന ദമ്പതികൾ മറ്റേതെങ്കിലും സാധുവായ വിവാഹ ബന്ധത്തിലാണോയെന്നു പരിശോധിക്കുക മാത്രമാണ് വേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ മകൻ നൽകിയ നൽകിയ അപേക്ഷ രജിസ്ട്രാർ നിരസിച്ചതിനെതിരെ കോട്ടയം സ്വദേശികളായ മാതാപിതാക്കൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജിക്കാർ വേറെ വിവാഹ ബന്ധത്തിലല്ലെന്ന് വ്യക്തമാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു നൽകാനും ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |