തൃശൂർ: ഐസിസുമായി ബന്ധമുള്ള മൂന്നു ഭീകരർക്കായി എൻ.ഐ.എയുടെ രാജ്യവ്യാപക തെരച്ചിൽ. ഇസ്‌ലാമിക് സ്റ്റേറ്റ് സ്ലീപ്പർ മൊഡ്യൂളിന്റെ ഭാഗമായ ഡൽഹിയിലെ മുഹമ്മദ് ഷാനവാസ്, അബ്ദുള്ള എന്ന ഡയപ്പർവാല, റിസ്വാൻ എന്നിവരെയാണ് തിരയുന്നത്. ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ ഇവർ പദ്ധതിയിട്ടിരുന്നതായി പറയുന്നു. ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നു ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഭീകരതയും അക്രമവും വ്യാപിപ്പിക്കുന്നതിനെ പ്രതിരോധിക്കുകയാണ് എൻ.ഐ.എയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |