SignIn
Kerala Kaumudi Online
Sunday, 10 December 2023 12.00 AM IST

ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച: അന്വേഷണം ക്രൈംബ്രാഞ്ചിന്

idukki

തിരുവനന്തപുരം: ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ചയിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ഉത്തരവിറക്കി. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് നിയാസാണ് ഹൈമാസ് ലൈറ്റുകളിൽ താഴിട്ട് പൂട്ടുകയും ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിക്കുകയും ചെയ്തത്. വിദേശത്തേക്ക് കടന്ന ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണ്. സെപ്തംബർ അഞ്ചിന് ഡാം സേഫ്‌ടി എക്സിക്യുട്ടീവ് എൻജിനിയറിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. അതാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡാം പരിസരത്ത് കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും ഫെൻസിംഗ് കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയിൽ വീഴ്ച വരുത്തിയ ആറു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.