തിരുവനന്തപുരം : നിയമസഭാ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിന് നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി ജനാധിപത്യവിരുദ്ധമെന്ന് വി.ഡി. സതീശൻ.
സഭ ടി.വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗം പങ്കുവച്ചതിനാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തെ സസ്‌പെൻഡ് ചെയ്തത്.
പ്രതിപക്ഷ സംഘടനയിൽ ഉൾപ്പെട്ട ആറോളം പേർക്ക് വിശദീകരണ നോട്ടീസ് നൽകിയിട്ടുള്ളത് എത് സർവീസ് ചട്ടപ്രകാരമാണ്?
യു.ഡി.എഫ് നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സി.പി.എം സൈബർ ഗുണ്ടകളെ സംരക്ഷിക്കുന്നവരാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നത്. ഇത്തരം നടപടികൾ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. അഷറഫ് മാണിക്യത്തിന്റെ സസ്‌പെൻഷൻ അടിയന്തരമായി പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |