കണ്ണൂർ: സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ മത്സരിക്കുന്നതിന് കളമൊരുക്കുകയാണ് ഇ.ഡിയെന്നും ഇ.ഡിക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നവരായി മാദ്ധ്യമങ്ങൾ മാറുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പയ്യാമ്പലത്ത് കോടിയേരി ബാലകൃഷ്ണൻ സ്മൃതിമണ്ഡപം അനാവരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിനെതിരെ ഇ.ഡി-മാദ്ധ്യമ വേട്ടയാണ് നടക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഇ.ഡിയെ സഹായിക്കുകയാണ്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും സർക്കാരിനെയും കടന്നാക്രമിക്കുന്നു. പാർട്ടി നേതാക്കളെ ജയിലിലടയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സഹകരണ മേഖലയെ തകർക്കുകയാണ് ലക്ഷ്യം. അതിനായി ബി.ജെ.പി പദയാത്ര സംഘടിപ്പിക്കുകയാണ്.
കഥകൾ മെനഞ്ഞാൽ ജനങ്ങൾ വിശ്വസിക്കില്ല. സി.പി.എം നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ മാതാവ് ചന്ദ്രമതിയുടെ അക്കൗണ്ടിൽ 63 ലക്ഷം വന്നെന്ന് പ്രചരിപ്പിച്ചു. അത് തെറ്റാണെന്ന് തെളിഞ്ഞു. ഇല്ലാക്കഥകൾ നൽകി ഓരോദിവസവും മാദ്ധ്യമങ്ങൾ പരിഹാസ്യരാവുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |