ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ അവനവൻചേരി രാജുവിന്റെ ഡ്രാഗൺ ഫ്രൂട്ട് കൃഷി തോട്ടം ശ്രദ്ധേയമാകുന്നു. പരവൂർക്കോണത്തെ വീട്ടിനോട് ചേർന്നുള്ള 35 സെന്റ് സ്ഥലത്ത് 500 ഡ്രാഗൺ ചെടികൾ നട്ടാണ് പുതിയ പരീക്ഷണത്തിന് രാജു തുടക്കമിട്ടത്. ബാങ്ക് വായ്പയടക്കം ഒന്നര ലക്ഷം രൂപ ഒന്നാം ഘട്ടത്തിൽ ചിലവായി. ജൈവരീതിയിലുള്ള കൃഷി ശാസ്ത്രീയമായ രീതിയിൽ തന്നെ നടത്തിയതിനാൽ ആറാം മാസം തന്നെ പൂവിടുകയും പഴങ്ങളാവുകയും ചെയ്തു. കൃഷി മികച്ചതായതിനാൽ നഗരസഭാ മേഘലയിൽ വിദേശയിനം ഫലവർഗ്ഗ കൃഷി ചെയ്ത മികച്ച കർഷക പുരസ്ക്കാരവും രാജൂവിനെ തേടിയെത്തി. ഒറ്റത്തവണ കൃഷിയിറക്കിയാൽ വർഷങ്ങളോളം വിളവെടുപ്പ് നടത്താമെന്ന പ്രത്യേകതയും ഇതിനുണ്ട്. നല്ല വലിപ്പമുള്ള ഡ്രാഗൺ ഫ്രൂട്ടിന് 250 മുതൽ 300 രൂപ വരെ മാർക്കറ്റിൽ വിലയുണ്ട്. പരിചരണം വളരെ കുറച്ചു മാത്രം ആവശ്യമുള്ളതിനാൽ തുടർ ജോലി കൂലിയും കുറവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |