പീരുമേട്: അന്തരിച്ച ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും, കേരള പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ സെക്രട്ടറിയും, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന റ്റി.എസ് സതീഷിന്റെ ഒന്നാം അനുമരണ സമ്മേളനം നടത്തി. കേരള പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി . എക്‌സിക്യുട്ടിവ് അംഗം എം.ഷാഹുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ ഭാരവാഹികളായ ഷാജി പൈനാടത്ത്, എം.ഉദയ സൂര്യൻ, പി.ആർ അയ്യപ്പൻ, പി. കെ. രാജൻ, റോബിൻ കരക്കാട്ട്, ഷീജ സതീഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |