മലപ്പുറം : മലപ്പുറം തിരുനാവായ വാലില്ലാപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒമ്പതുവയസുകാരൻ മുങ്ങിമരിച്ചു. വക്കാട് സ്വദേശികളായ റഹിം- സൈഫുന്നിസ ദമ്പതികളുടെ മകൻ മുസമ്മിലാണ് മരിച്ചത്. ഞായർ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു മുസമ്മിൽ. പുഴയിലിറങ്ങിയ കുട്ടി കാൽവഴുതി വീഴുകയായിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |