ഒല്ലൂർ: 109 വയസായ മുത്തശ്ശിയെ മന്ത്രി കെ. രാജൻ ആദരിച്ചു. പുത്തൂർ ചെറുകുന്ന് കിണർ സ്റ്റോപ്പിന് സമീപം താമസിക്കുന്ന വട്ടുകുളം വീട്ടിൽ ജാനകിയെയാണ് ലോക വയോജന ദിനത്തിൽ മന്ത്രി വീട്ടിലെത്തി ആദരിച്ചത്. മക്കളോടും കൊച്ചുമക്കളോടുമൊപ്പം കഴിയുന്ന മുത്തശ്ശി 1914 കർക്കടക മാസത്തിലാണ് ജനിച്ചത്. ഭർത്താവ് രാവുണ്ണി വർഷങ്ങൾക്ക് മുമ്പ് മരിച്ചു. കൃത്യമായ ഭക്ഷണക്രമവും ജോലിയും വിശ്രമവുമാണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് ജാനകി മുത്തശ്ശി പറഞ്ഞു. മന്ത്രിയോടൊപ്പം പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, പി.എസ്. സജിത്ത്, നിമിഷ രതീഷ്, സുജിത അർജുനൻ തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |