കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ (19 കിലോ) വില വർദ്ധിപ്പിച്ചു. സിലിണ്ടറിന് 209 രൂപ കൂടും. പുതുക്കിയ വില ഇന്നലെ പ്രാബല്യത്തിൽ വന്നു. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
കഴിഞ്ഞമാസം വാണിജ്യ സിലിണ്ടറിന് വില 160 രൂപയും ഗാർഹിക സിലിണ്ടറിന് 200 രൂപയും കുറച്ചിരുന്നു.
കേരളത്തിലെ വില
കൊച്ചി: 1747.50 രൂപ
തിരുവനന്തപുരം: 1768.50 രൂപ
കോഴിക്കോട് : 1780 രൂപ
(ജി.എസ്.ടി 18 % )
വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞത് ഹോട്ടൽ മേഖലയ്ക്ക് ആശ്വാസമായിരുന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക സിലിണ്ടറിന്റെ വില നിശ്ചയിക്കുന്നത്. ക്രൂഡോയിൽ വില വർദ്ധന ഉൾപ്പെടെ ഉയർത്തിക്കാട്ടിയാണ് എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |