തൃശൂർ: സോഷ്യലിസ്റ്റ് റിപ്പബ്ലിക് പാർട്ടിയുടെ പ്രവർത്തനം എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ സമ്മേളനങ്ങളും സംസ്ഥാന സമ്മേളനവും ഡിസംബർ 31ന് മുമ്പ് നടത്തും. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് അനുയോജ്യമായ മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ എസ്. രഞ്ജിത്തിന്റെ നിര്യാണത്തെ തുടർന്ന് പുതിയ ചെയർമാനായി വി.എസ്. രാമകൃഷ്ണനെയും സംസ്ഥാന സെക്രട്ടറിയായി പുഷ്പൻ ഉപ്പുങ്ങലിനെയും തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.അശോകൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ.പ്രേംലാൽ അദ്ധ്യക്ഷത വഹിച്ചു. വി.ജെ.പ്രദീപ്, പി.കെ.രാജു , പുഷ്പൻ ഉപ്പുങ്ങൽ, പാലക്കാട് ചന്ദ്രൻ, തമ്പി രാജ് എറണാകുളം, സനൽ ആലപ്പുഴ, എം.പി.പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |