മാവേലിക്കര: കേരളത്തിലെ സഹകരണ ബാങ്കുകളെ അഴിമതിപ്പണവും ഹവാലാപ്പണവും സൂക്ഷിക്കാനുള്ള രഹസ്യ താവളമാക്കി സി.പി.എമ്മും കോൺഗ്രസും മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി മാവേലിക്കരയിൽ സംഘടിപ്പിച്ച സഹകരണ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.വൈ.സി നിർബന്ധമാക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം വന്നപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയത് സഹകാരികളുടെ താത്പര്യം സംരക്ഷിക്കാനല്ല, അഴിമതി മറച്ചു വയ്ക്കാനായിരുന്നു.സഹകരണ ബാങ്ക് കൊള്ളയ്ക്ക് കോൺഗ്രസും സി.പി.എമ്മും പരസ്പരം സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിനെതിരെ സമൂഹം ഒന്നടങ്കം രംഗത്ത് വരണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു ബി.ജെ.പി ജില്ലാപ്രസിഡന്റ് ഗോപകുമാർ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |