തൃശൂർ: 109 വയസ് പൂർത്തിയാക്കിയ പ്രായം കൂടിയ വ്യക്തിയായ ജാനകി മുത്തശ്ശിയെ മന്ത്രി കെ.രാജൻ ലോക വയോജന ദിനത്തിൽ വീട്ടിലെത്തി ആദരിച്ചു. പുത്തൂർ പഞ്ചായത്തിലെ ചെറുകുന്ന് കിണർ സ്റ്റോപ്പിന് സമീപം വട്ടുകുളം വീട്ടിൽ താമസിക്കുന്ന ജാനകി, വാർദ്ധക്യത്തിന്റെ അവശതകളില്ലാതെ ഇന്നും ഊർജസ്വലയായി മക്കളോടും കൊച്ചുമക്കളോടുമൊപ്പമുണ്ട്. 1914 കർക്കടകത്തിലാണ് ജനിച്ചത്. ഭർത്താവ് രാവുണ്ണി മരിച്ചു. നല്ല കാഴ്ച ശക്തിയും ഓർമ്മശക്തിയും ഇപ്പോഴുമുള്ള ജാനകിയെ ആദരിക്കുന്നതിന് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് അശ്വതി സുനീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ് സജിത്ത്, മെമ്പർമാരായ നിമിഷ രതീഷ്, സുജിത അർജുനൻ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |