പേരയം: പേരയം ഗ്രാമപഞ്ചായത്ത് മുളവന ഒൻപതാം വാർഡിൽ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ബ്ലോക്ക് മെമ്പർ അഡ്വ.അരുൺ അലക്സ് , വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.ഷേർളി, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലത ബിജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.രമേശ് കുമാർ, രജിത സജീവ്, വിനോദ് പാപ്പച്ചൻ, അജിത് കുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ മേരി ലത, രത്നമ്മ എന്നിവർ സംസാരിച്ചു. അങ്കണവാടിക്ക് വസ്തു സൗജന്യമായി ദാനം നൽകിയ ശ്രീദേവിയമ്മ, കോൺട്രാക്ടർ സന്തോഷ് എന്നിവരെ എം.എൽ.എ പൊന്നാടയണിയിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |