സ്റ്റോക്ക്‌ഹോം: 2023ലെ വൈദ്യ ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കാറ്റലിൻ കരീക്കോ, ഡ്രൂ വിസ്മാൻ എന്നിവർ അർഹരായി. കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിന് നിർണായക സംഭവാനകൾ നൽകിയ ശാസ്ത്രജ്ഞരാണ് ഇവർ. കൊവിഡിനെതിരായ mRNA വാക്സിൻ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്ര സമൂഹത്തെ നയിച്ചത് ഇവരുടെ കണ്ടുപിടിത്തമായിരുന്നു.
കാറ്റലിൻ കരീക്കോ ഹംഗറിയിലെ സഗാൻ സർവ്വകലാശാലയിലെ പ്രൊഫസറാണ്. ഡ്രൂ വിസ്മാൻ പെൻസിൽവാനിയി സർവ്വകലാശാലയിലെ പ്രൊഫസറുമാണ്. ഇരുവരും ചേർന്ന് പെൻസിൽവാനിയ സർവ്വകലാശാലയിൽ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |