തൃശൂർ : 2016ൽ നോട്ടുനിരോധനം പ്രഖ്യാപിച്ചതു മുതലാണ് കേരളത്തിൽ സഹകരണ പ്രസ്ഥാനങ്ങളിൽ പ്രശ്നം തുടങ്ങിയതെന്ന് സുരേഷ് ഗോപി. . കരുവന്നൂരിൽ നിന്ന് തൃശൂരിലേക്കുള്ള പദയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016 നവംബറിലാണ് നോട്ടുമാറ്റം നിലവിൽ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിലെ പ്രശ്നം. അക്കാലത്ത് ഇത് ഒത്തുതീർപ്പാക്കുന്നതിന് അരുൺ ജെയ്‌റ്റ്‌ലിയുടെ അടുത്ത് പിണറായിയും സംഘവും എത്തിയതാണ്. അന്ന് ഞാൻ ആ ഓഫീസിലുണ്ട് അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയാണിവിടെ നടക്കുന്നത്. ഇതിന് ഇനി കണ്ണൂരിലേക്കും മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |