ഹ്വാംഗ്ചോ : ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ വനിതകളുടെ ലോംഗ് ജമ്പിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ.
കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെച്ച ആൻസി 6.63 മീറ്റർ പിന്നിട്ടാണ് വെള്ളിമെഡൽ നേട്ടത്തിലെത്തിയത്. അഞ്ചാം ശ്രമത്തിലാണ് ആൻസിയുടെ മെഡൽ നേട്ടം. 6.73 മീറ്റർ ചാടിയ ചൈനയുടെ സിയോങ് ഷിഖി സ്വർണം നേടി.
മറ്റൊരു ഇന്ത്യൻ താരം ശൈലി സിംഗിന് അഞ്ചാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 6.48 മീറ്റർ ആയിരുന്നു ശൈലി സിംഗിന്റെ മികച്ച ദൂരം. ആദ്യശ്രമത്തിൽ 6.13, രണ്ടാംശ്രമത്തിൽ 6.49, മൂന്നാംശ്രമത്തിൽ 6.56 , നാലാം ശ്രമത്തിൽ 6.30 മീറ്റർ എന്നിങ്ങനെയായിരുന്നു ആൻസിയുടെ മുന്നേറ്റം. മെഡൽ നേട്ടത്തിലെത്തിയ 6.63 മീറ്റർ ദൂരം താരത്തിന്റെ മികച്ച പ്രകടനം കൂടിയായി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 59ൽ എത്തി. 13 സ്വർണം, 23 വീതം വെള്ളി, വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |