SignIn
Kerala Kaumudi Online
Wednesday, 06 December 2023 4.37 AM IST

ഈ കമ്മ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും വിശ്വസിക്കണോ വിശ്വാസി സമൂഹമേ? അനിൽകുമാറിന്റെ തട്ടം വിവാദത്തിൽ കെ.എം ഷാജി

anilkumar-km-shaji

തട്ടം പരാമർശത്തിൽ സിപിഎമ നേതാവ് കെ അനിൽകുമാറിനെതിരെ കടുത്ത വിമർശവുമായി മുസ്ളിം ലീഗ് നേതാവ് കെ.എം. ഷാജി രംഗത്ത്. മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിന്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്. സി പി എം നേതാവ് അനിൽ കുമാറിന്റെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ലെന്നും, തട്ടമിടൽ മാത്രല്ല മുസ്ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് അനിൽ കുമാറിന്റെ പ്രസംഗം പൂർണ്ണമായി കേൾക്കുന്നവർക്ക് വായിച്ചെടുക്കാനാവും. ഇതിന് മറുപടി പറയേണ്ടത് മാർക്‌സിസ്റ്റ് പാർട്ടി ഒന്നിച്ചാണെന്ന് കെ.എം ഷാജി വിമർശിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ് സി.പി. എമ്മിന്റെ നേട്ടങ്ങളിൽ ഒന്നായി അനിൽ കുമാർ പറയുന്നത്. സി പി എം നേതാവ് അനിൽ കുമാറിന്റെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ല. പുറത്ത് പറഞ്ഞതിൽ ഒന്ന് എന്ന നിലക്ക് ഒറ്റപ്പെട്ടതായി വാദിക്കാം.
കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പൊളിറ്റ് ബ്യൂറോകൾ ഉണ്ട്. മാദ്ധ്യങ്ങൾക്കും പൊതുജനങ്ങൾക്കും നൽകാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകൾക്ക് മറ്റൊന്നും.


രഹസ്യമായി നടപ്പിൽ വരുത്തുന്ന ഇത്തരം പദ്ധതികളിലൊന്ന് അറിയാതെ പുറത്ത് പറഞ്ഞു എന്ന ഒരബദ്ധമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തട്ടമിടൽ മാത്രല്ല, മുസ്ലിം പെൺകുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂർണ്ണമായി കേൾക്കുന്നവർക്ക് വായിച്ചെടുക്കാനാവും. ഇതിന് മറുപടി പറയേണ്ടത് മാർക്‌സിസ്റ്റ് പാർട്ടി ഒന്നിച്ചാണ്.


പുതിയ യുക്തിവാദ സംഘം സംഘപരിവാർ നിർമ്മിതിയാണെന്നും അവരുടെ പ്രധാന ശത്രു വിശ്വാസമല്ല ഇസ്ലാമാണ് എന്നും ഈ മേഖലയിൽ പഠനം നടത്തി പറയുന്നത് മുസ്ലിം സമുദായമല്ല. ഈ ആരോപണം ഇടത് ബുദ്ധിജീവികൾക്കിടയിൽ നിന്ന് പോലും പുറത്ത് വന്നിട്ടുണ്ട്.


അങ്ങനെ ഒരു വേദിയിൽ വെച്ചാണ് ഒരു സി.പി.എം പ്രതിനിധി മുസ്ലിം സമുദായത്തെ ' പുരോഗമിപ്പിച്ച ' വീരസ്യം വിളമ്പിയത്. ഒരു കാര്യം തെളിഞ്ഞല്ലോ? യുക്തിവാദികൾക്കിടയിൽ പോയി വിശ്വാസികൾക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളിൽ പങ്കെടുത്ത് പുകഴ്‌ത്താനും രണ്ടു ടീമുകൾ മാർക്‌സിസ്റ്റ് പാർട്ടി തയ്യാറാക്കിയിട്ടുണ്ട് എന്നത്. ഈ കമ്യൂണിസം നിഷ്‌കളങ്കമാണെന്ന്
ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ ?

സ്ത്രീകൾ തട്ടം മാറ്റി തുടങ്ങിയത് സിപിഎം കേരളത്തിൽ വളരുന്നതിന്റെ സൂചനയാണെന്നായിരുന്നു കെ അനിൽ കുമാറിന്റെ പരാമർശം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ എസ്സെൻസ് സംഘടന നടത്തിയ ലിറ്റ്മസ് പരിപാടിയിലായിരുന്നു വിവാദപ്രസംഗം. മലപ്പുറത്തെ മുസ്ലിം പെൺകുട്ടികളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് അനിൽകുമാർ മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയിൽ ഉൾപ്പെടെ മുസ്ലിം സമുദായം വിദ്യാഭ്യാസരംഗത്തടക്കം നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ലെന്നും മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു.

സമസ്തയും അനിൽകുമാറിനെതിരെ രംഗത്തെത്തി. തട്ടം തട്ടി മാറ്റലാണ് മലപ്പുറത്തിന്റെ പുരോഗതി എന്ന ധാരണ ശരിയല്ല. തട്ടം വിശ്വാസത്തിന്റെ ഭാഗമാണ്. താൽപര്യമില്ലാത്തവർ തട്ടം ധരിക്കാറില്ല. കമ്മ്യൂണിസത്തിന്റെ അടിസ്ഥാനം മതനിഷേധമെന്നും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂർ വിമർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KM SHAJI, COMMUNISM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.