നിയാമി: ജിഹാദികളെന്ന് സംശയിക്കുന്നവരുമായുളള ഏറ്റുമുട്ടലിൽ 29 നൈഗർ സൈനികർ കൊല്ലപ്പെട്ടു. അതിർത്തി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് ഗുരുതര പരിക്കേൽക്കുകയും നിരവധി ഭീകരർ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
മരണത്തെ തുടർന്ന് പ്രതിരോധ മന്ത്രാലയം മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തു. മാലിക്കടുത്തുളള അതിർത്തി പ്രദേശങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് ഉയർത്തുന്ന ഭീഷണി തടയാനാണ് സൈന്യം ശ്രമിച്ചത്. 2012ൽ വടക്കൻ മാലിയിലും 2015 ൽ നൈഗറിലെയും ബുർക്കിന ഫസോയിലും ജിഹാദികളുടെ ആക്രമണങ്ങൾ നടന്നിരുന്നു. നൈഗർ,മാലി,ബുർക്കിന ഫാസോ എന്നിവയ്ക്കിടയിലുളള മൂന്ന് അതിർത്തി പ്രദേശങ്ങൾ ഭീകരവാദികളുടെ സ്ഥിരം ആക്രമണ വേദിയാണ്. ഇവർ ഇസ്ലാമിക് സ്റ്റേറ്റുമായും അൽ ഖ്വയ്ദയുമായും ബന്ധമുളളവരാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.
കഴിഞ്ഞ ഓഗസ്റ്റിൽ നൈഗറിലും ബുർക്കിന ഫാസോയ്ക്കും ഇടയിലുളള അതിർത്തി പ്രദേശങ്ങളിൽ ജിഹാദികൾ എന്ന് സംശയിക്കുന്നവരുമായുളള ഏറ്റുമുട്ടലിൽ 17 നൈജീരിയൻ സൈനികർ മരിച്ചിരുന്നു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |