ശ്രീനഗർ: ഭീകരരുമായുളള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലയിൽ ഭീകരർക്കായി നടത്തിയ തിരച്ചിലിനിടയിലാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്.
ഇന്ത്യൻ സൈന്യത്തിന്റെയും ജമ്മു കാശ്മീർ പൊലീസിന്റെയും സംയുക്ത സേനയാണ് ഭീകരരുമായി ഏറ്റുമുട്ടൽ നടത്തിയത്. ലഭിച്ച വിവരത്തെ തുടർന്ന് സേന തിങ്കളാഴ്ച കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വന മേഖലകൾ വളയുകയായിരുന്നു. സേനയുടെ ശ്രമം തകർക്കാനായി ഭീകരർ വെടിയുതിർത്തുവെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
പരിക്കേറ്റ സൈനികർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാശ്മീർ പൊലീസ് അറിയിച്ചു. സേന വളഞ്ഞ പ്രദേശത്ത് രണ്ട് ഭീകരർ ഉണ്ടെന്നാണ് സൂചന. ഭീകരർ രക്ഷപ്പെടാനുളള എല്ലാ വഴികളും അടച്ചുവെന്നും സേന അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |