കണ്ണൂർ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി കൂട്ടക്കൊലയുടെ വാർഷികത്തിന്റെ ഭാഗമായി കണ്ണൂർ പഴയ സ്റ്റാൻഡിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കൊലപാതകത്തിന് നേതൃത്വം നല്കിയ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സംഗമം കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി പി.ഷൈജൻ, പ്രസിഡന്റ് കെ.പി.കുഞ്ഞിക്കൃഷ്ണൻ , സംസ്ഥാന കൗൺസിൽ അംഗം പി.കെ.മധുസൂദനൻ, കണ്ണാടിയൻ ഭാസ്‌കരൻ, പായം ബാബുരാജ്, കാരായി സുരേന്ദ്രൻ , അബ്ദുൾ നിസാർ വായിപ്പറമ്പ് എന്നിവർ കർഷക പ്രതിഷേധ സംഗമത്തിൽ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |