കാഞ്ഞങ്ങാട്: കേരള യൂത്ത്ഫ്രണ്ട് എം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.റോണി മാത്യു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം സാജൻ തൊടുക, സജി സെബാസ്റ്റ്യൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിറിയക് ചാഴിക്കാടൻ, ചാക്കോ തെന്നിപ്ലാക്കൽ, ബിജു തൂളിശ്ശേരി, ഷിനോജ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ലിജിൻ ഇരുപ്പക്കാട്ടിൽ (പ്രസിഡന്റ്) ജോജി പാലമറ്റം, സിആർ.രാജേഷ്, ഡോ.അലക്സ് ജോസഫ് വരകയിൽ, മരിയ ജോയി പന്തംപ്ലാക്കൽ (ജനറൽ സെക്രട്ടറിമാർ), മനു ഈറ്റത്തോട്ടത്തിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |