കണ്ണൂർ: കണ്ണൂർ കൃഷ്‌ണമേനോൻ സ്‌മാരക ഗവ.വനിതാ കോളേജിൽ രണ്ടുദിവസമായി നടന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ കണ്ണൂർ ജില്ലയ്‌ക്കാണ് ഓവറോൾ കിരീടം.അറുപത്തിനാല് പോയിന്റ് നേടിയ ആതിഥേയർക്ക് പിന്നിൽ 51 പോയന്റ് നേടി കോഴിക്കോട് രണ്ടും 44 പോയിന്റുമായി തൃശൂർ മൂന്നും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി ജ്വിൻസി ആർ.ഗോപാലനും(പാലക്കാട്) കലാതിലകമായി ആർ.രേഖ (തിരുവന്തപുരം സൗത്ത്) തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിന്റെ പി വി സുകുമാരനാണ് സ്‌കിറ്റിൽ മികച്ച നടൻ. മികച്ച നടി മലപ്പുറത്തിന്റെ ഡോ.പി.വി.ജയശ്രീ.
സമാപന സമ്മേളനം മുൻ മന്ത്രി ഇ.പി.ജയരാജൻ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ.നാസർ അദ്ധ്യക്ഷത വഹിച്ചു. നടൻ ഡോ.റോണി ഡേവിഡ് വിശിഷ്ടാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എൻ.മിനി മാലിന്യമുക്ത നവകേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘാടകസമിതി ചെയർമാൻ എം.വി.ജയരാജൻ, ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രൻ, ഡോ.ഇ.വി.സുധീർ, ടി. ഒ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |