SignIn
Kerala Kaumudi Online
Thursday, 22 August 2019 6.45 PM IST

ഒന്നും രണ്ടുമല്ല നസീമിന്റേയും ശിവരഞ്ജിത്തിന്റെയും പേരിലുള്ളത് അരഡസനിലധികം കേസുകൾ

nazeem

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ സഹപാഠിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെയും രണ്ടാം പ്രതി നസീമിന്റേയും പേരിലുള്ളത് അരഡസനിലേറെ കേസുകൾ. കൊലപാതകശ്രമം, പൊലീസിനെ അക്രമിക്കൽ, ഡ്യൂട്ടിതടസപ്പെടുത്തൽ, അന്യായമായി സംഘംചേ‌രൽ, ഭീഷണി, ദേഹോപദ്രവം, സ്ഫോ‌ടകവസ്തുക്കൾ കൈകാര്യം ചെയ്യൽ തുടങ്ങിയ കേസുകളാണ് കന്റോൺമെന്റ്, ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലായി ഉള്ളത്. ഡിഗ്രി പഠനത്തിനായി ആറുവർഷം മുമ്പാണ് നസീം യൂണിവേഴ്സിറ്റി കോളേജിലെത്തിയത്.

ഡിഗ്രി പഠനവേളയിൽ അവസാനവർഷം പരീക്ഷാ ഫീസൊടുക്കാതെ റീ അ‌ഡ്മിഷൻ നേടി ഇയാൾ ഒരു ബിരുദകാലയളവോളം കാമ്പസിൽ പഠനം തുടർന്നിട്ടുണ്ട്. നസീമും ശിവരഞ്ജിത്തും ഉൾപ്പെടെയുള്ള ചില എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളുടെ പ്രവർത്തനം അതിരുവിട്ട് കത്തിക്കുത്തിൽ എത്തിയതോടെയാണ് വിദ്യാർത്ഥികളിൽ നിന്ന് പ്രതിഷേധസ്വരം ഉയർന്നത്. അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജയിലാണ് ഇപ്പോഴിവർ.

പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളുമായി ബന്ധപ്പെട്ട് നസീമിനെതിരെയും പെട്രോൾ ബോംബേറുൾപ്പെടെ കേസുകൾ ശിവരഞ്ജിത്തിനെതിരെയുമുണ്ട്. ഇവർക്കെതിരെയുള്ള ഏതാനും കേസുകൾ എഴുതിതള്ളിയെങ്കിലും മറ്റുചില കേസുകളിൽ ഇവർ വിചാരണ നടപടികൾ നേരിട്ടുവരികയാണ്.

നസീം

(കേസ് നമ്പറുകൾ, സ്റ്റേഷൻ ക്രമത്തിൽ)

766/14 കന്റോൺമെന്റ്

1925/17- ഫോർട്ട്

1927/17 ഫോർട്ട്

1936/17-ഫോർട്ട്

455/17 കന്റോൺമെന്റ

579/17 കന്റോൺമെന്റ്

ശിവരഞ്ജിത്ത്

528/12 കന്റോൺമെന്റ്

698/12 കന്റോൺമെന്റ്

197/13 കന്റോൺമെന്റ്

853/13 കന്റോൺമെന്റ്

1249/17 കന്റോൺമെന്റ്

1560/18 കന്റോൺമെന്റ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNIVERSITY COLLEGE, NASEEM, SHIVARANJITH, POLICE, SFI UNIT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.