SignIn
Kerala Kaumudi Online
Monday, 25 October 2021 7.46 PM IST

"നിങ്ങൾ മികച്ച ക്രിക്കറ്റ് കളിക്കാരനാണ്",​ വില്യംസണിനെ വാനോളം പുകഴ്‌ത്തി സച്ചിൻ

-sachin-tendulkar

മുംബയ്: വി​ജ​യ​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല,​ ​ചാ​മ്പ്യ​ന്മാ​രെ​ ​സൃ​ഷ്ടി​ക്കു​ന്ന​ത് ​വി​ജ​യ​ത്തേ​ക്കാ​ൾ​ ​തി​ള​ക്ക​മേ​റി​യ​ ​ചി​ല​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ആ​രാ​ധ​ക​ ​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ചാ​മ്പ്യ​ന്മാ​രാ​ക്കും.​ അതാണ് ലോകകപ്പിൽ കിവീസ് ഉയർത്തിക്കാട്ടിയത്. ഇപ്പോഴിതാ ന്യൂസിലൻഡ് ടീമിനെയും നായകനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ സച്ചിൻ തെൻഡുൽക്കർ.

‘എല്ലാവരാലും നിങ്ങളുടെ കളി അഭിനന്ദിക്കപ്പെടും. മികച്ച ക്രിക്കറ്റാണ് നിങ്ങൾ ലോകകപ്പിലുടനീളം കാഴ്ചവച്ചത്.’- പ്ലയർ ഓഫ് ദ ടൂർണണമെന്റ് പുരസ്‌കാരം കിവീസ് നായകൻ കേൻ വില്യംസണിന് സമ്മാനിച്ചുകൊണ്ട് സച്ചിൻ പറഞ്ഞത് ഇതായിരുന്നു. ഒരു സൂപ്പർ ഓവർ കൂടി കളിക്കുകയായിരുന്നു നല്ലത് എന്നാണ് തനിക്ക് തോന്നിയതെന്നും ബൗണ്ടറികളുടെ എണ്ണം മാനദണ്ഡമാക്കിയത് ശരിയായില്ലെന്നും സച്ചിൻ പറഞ്ഞു.

‘ശാന്തമായി നിൽക്കുക, അത് തുടരാൻ കഴിയുക എന്നതാണ് വില്യംസണിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സാഹചര്യത്തിലും അദ്ദേഹം നിയന്ത്രണം നഷ്ടപ്പെട്ട് പെരുമാറുന്നില്ല. അദ്ദേഹത്തിന് ലോകകപ്പ് നേടാനാകാത്തത് നിർഭാഗ്യമാണ്. പക്ഷെ അദ്ദേഹത്തിന്റെ മുഖത്ത് അതൊന്നും പ്രകടമല്ല‘-സച്ചിൻ പറ‌ഞ്ഞു. കൂടാതെ തീർത്തും വ്യത്യസ്തമായ രീതിയിലാണ് വില്യംസൺ കളിയെ സമീപിക്കുന്നത്. കുറഞ്ഞ സ്‌കോർ പ്രതിരോധിക്കുമ്പൾ അദ്ദേഹം ചെയ്യുന്ന ഫീൽഡിംഗ് വിന്യാസം, ബൗളിംഗ് മാറ്റങ്ങൾ ഇവയെല്ലാം വിവരണാതീതമാണ്. സെമിയിൽ ഒരുവശത്ത് ജഡേജ അടിച്ചുതകർക്കുമ്പോഴും അദ്ദേഹം ശാന്തമായി ചിരിച്ചുനിൽക്കുകയായിരുന്നു-അദ്ദേഹം പറഞ്ഞു.

സച്ചിൻ തിരഞ്ഞെടുത്ത ലോകകപ്പ് ഇലവനിൽ നായകനായി ഇടം നേടിയത് വില്യംസണായിരുന്നു. സമ്മാനദാനചടങ്ങിൽ ഐ.സി.സിയുടെ നിയമത്തിനെതിരെ സച്ചിൻ ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് വിമർശനവുമായി രംഗത്തെത്തിയിരുന്നു. നേരത്തെ യുവരാജ് സിംഗ്, ഗൗതം ഗംഭീർ, രോഹിത് ശർമ്മ എന്നിവരും ഐ.സി.സിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ലോ​ഡ്സി​ൽ​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ൽ​ ​ടോ​സ് ​നേ​ടി​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ന്യൂ​സി​ല​ൻ​ഡ് ​നി​ശ്ചി​ത​ 50​ ​ഓ‌​വ​റി​ൽ​ ​എ​ട്ട് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തിൽ 241റൺസ് നേടിയിരുന്നു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടും 50 ഓറിൽ 241/10 എന്ന നിലയിൽ സമനിലപിടിച്ചതിനെ തുടർന്നാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നേടിയത് 15 റൺസ്. മറുപടിക്കിറങ്ങിയ ന്യൂസിലൻഡും 15 റൺസ് നേടിയതോടെ മത്സരത്തിൽ ഏറ്റ‌വും കൂടുതൽ ഫോറടിച്ച ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.

എന്നാൽ,​ നിശ്ചിത ഓവറുകൾക്കും സൂപ്പർ ഓവറിനും വേർതിരിക്കാനാവാത്ത ലോകകപ്പ് ഫൈനലിന് ബൗണ്ടറി കെട്ടി ജേതാക്കളെ തിരിച്ചപ്പോൾ ഏറെ സങ്കടപ്പെട്ടതും കേൻ വില്യംസണാണ്. എന്നാൽ തോൽവിയെ വളരെ പക്വതയോടെയാണ് വില്യംസൺ നേരിട്ടത്. റണ്ണർ അപ്പുകൾക്കുള്ള സമ്മാനം വാങ്ങി മടങ്ങുന്നതിനു മുമ്പും നാട്ടിലെത്തിക്കഴിഞ്ഞുമുള്ള പ്രതികരണങ്ങളിൽ തങ്ങൾ തോറ്റിട്ടില്ല എന്നുതന്നെ ഉറപ്പിച്ചു പറയുന്ന വില്യംസൺ പക്ഷേ, ലോകകപ്പിനെക്കുറിച്ച് പരാതികളൊന്നും പറയുന്നില്ല. തങ്ങൾക്ക് അനുകൂലമായി ഉയരുന്ന ആരോപണങ്ങളൊന്നും ഏറ്റുപിടിച്ച് വിവാദമുണ്ടാക്കുന്നുമില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WORLD CUP 2019, INDIAN CRICKET TEAM, YOU HAD, A GREAT WORLD CUP, SACHIN TENDULKAR, TOLD KANE WILLIAMSON, AFTER FINAL LOSS
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.