SignIn
Kerala Kaumudi Online
Sunday, 12 July 2020 5.50 AM IST

പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

news

1. കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരും. വിശ്വാസ വോട്ടെടുപ്പ് ഇന്നില്ല. കര്‍ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നാളെ 11 മണിക്ക് വീണ്ടും സഭ ചേരും എന്ന് സ്പീക്കര്‍. എന്നാല്‍ നിയമസഭ വിട്ട് പോകില്ല എന്ന നിലപാടില്‍ ബി.ജെ.പി അംഗങ്ങള്‍. പ്രതിസന്ധിയില്‍ നേരത്തെ ഗവര്‍ണര്‍ ഇടപെട്ടിരുന്നു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്താന്‍ ആയിരുന്നു നിര്‍ദേശം. എന്നാല്‍, സ്പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നത് ആയി പ്രഖ്യാപിക്കുക ആയിരുന്നു.
2. ഗവര്‍ണറുടെ നിര്‍ദേശത്തെ അംഗീകരിക്കണം എന്നും വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണം എന്നും ആയിരുന്നു ബി.ജെ.പി നിലപാട്. വിഷയത്തില്‍ കോണ്‍ഗ്രസ് കടുത്ത എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. രാവിലെ സഭ ആരംഭിച്ചപ്പോള്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി ബി.ജെ.പിക്ക് എതിരെ നടത്തിയത് രൂക്ഷ വിമര്‍ശനങ്ങള്‍.
3. കര്‍ണാടക പ്രതിസന്ധിയില്‍ ഗവര്‍ണര്‍ ഇടപെടുന്നു. വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണം എന്ന് കര്‍ണാടക ഗവര്‍ണര്‍. വിശ്വാസ പ്രമേയത്തില്‍ ഇന്ന് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കണം. സഭാ നടപടികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ അയച്ചു. ഗവര്‍ണറുടെ സന്ദേശം സ്പീക്കര്‍ സഭയില്‍ വായിച്ചു. അതേസമയം വിഷയത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. നിര്‍ദേശം നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് കോണ്‍ഗ്രസ്. പ്രതിസന്ധി തുടരവേ ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു. ബി.ജെ.പി കുതിര കച്ചവടം നടത്തുകയാണ് എന്ന് ആയിരുന്നു കുമാരസ്വാമിയുടെ ആരോപണം. ബി.ജി.പി തനിക്ക് എതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും കുമാരസ്വാമി പറഞ്ഞിരുന്നു
4. പി. എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനം ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിന്റെ മറവില്‍ പി. എസ്. സിയെ ആകെ ആക്ഷേപിക്കുന്ന വാര്‍ത്തകളാണ് വന്നത്. വാര്‍ത്തയിലെ പല കാര്യങ്ങളും തെറ്റാണെന്ന് പിന്നീട് എല്ലാവര്‍ക്കും മനസിലായി. ആയിരങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തി പ്പെടുത്തുന്നത് ശരിയാണോ എന്ന് ചിന്തിക്കണം എന്നും മുഖ്യന്‍
5. യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ലാഘവത്വം കാണിച്ചിട്ടില്ല. കര്‍ക്കശ നടപടിയെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു. മാദ്ധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം ശരിയാകണം എന്നില്ല. മാദ്ധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തില്‍ ആകും. കഴിഞ്ഞ ദിവസം നടന്ന പൊലീസ് യോഗത്തില്‍ പൊലീസുകാര്‍ ആര്‍. എസ്. എസിന്റെ ഒറ്റുകാരാണെന്ന് അഭിപ്രായപ്പെട്ടു എന്ന തരത്തിലാണ് ഒരു മാദ്ധ്യമത്തില്‍ വാര്‍ത്ത വന്നത്. ഇത് ശുദ്ധ കളവാണ്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
6.വാഹന നിയമങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണം. സീറ്റ് ബെല്‍റ്റ് ഉള്ള വാഹനങ്ങളിലെല്ലാം യാത്രക്കാര്‍ കര്‍ശനമായും അത് ഉപയോഗിക്കണം. സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് പൊലീസ് എന്നും ഡി.ജി.പിയുടെ സര്‍ക്കുലര്‍. വാഹന നിയമങ്ങള്‍ കര്‍ശനം ആക്കുന്നത് സംബന്ധിച്ചുള്ള ബോധവത്കരണം അടക്കമുള്ള പരിപാടികള്‍ സംഘടിപ്പിക്കാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശം.
7. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പിയുടെ കൊടിമരം എടുത്ത് മാറ്റിയ സംഭവത്തില്‍ പരാതിയുമായി പ്രിന്‍സിപ്പാള്‍. എ.ബി.വി.പി പ്രവര്‍ത്തകര്‍ തന്നെ ഭീക്ഷണിപ്പെടുത്തുന്നു. മരണ ഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ട് എന്നും പ്രിന്‍സിപ്പാള്‍ കെ.ഫല്‍ഗുനന്‍. കോളേജില്‍ എ.ബി.വി.പി സ്ഥാപിച്ച കൊടിമരം ബുധനാഴ്ച ഫല്‍ഗുനന്‍ എടുത്ത് മാറ്റിയിരുന്നു. വീണ്ടും ഇന്ന് എ.ബി.വി.പി കൊടിമരം സ്ഥാപിച്ചു. ഇത് തന്റെ അനുമതി ഇല്ലാതെ ആണെന്ന് പ്രന്‍സിപ്പല്‍ ആരോപിച്ചു.
8. എറണാകുളം അങ്കമാലി അതിരൂപതയില്‍ പൊട്ടിത്തെറി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വിമത വൈദികര്‍ പ്രത്യക്ഷസമരം ആരംഭിച്ചു. ബിഷപ്പ് ഹൗസിലാണ് വിമത വൈദികര്‍ അനിശ്ചിതകാല ഉപവാസ സമരം നടത്തുന്നത്. വിമതവിഭാഗം വൈദികര്‍ക്ക് വേണ്ടി ഫാ. ജോസഫ് പാറേക്കാട്ടിലാണ് അനിശ്ചിതകാല നിരാഹാരം തുടങ്ങിയിരിക്കുന്നത്. വിമത വൈദികരുടെ സമരം ആരംഭിച്ചിരിക്കുന്നത്, കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സിനഡിന്റേയും അതിരൂപതയുടേയും ചുമതലയില്‍ നിന്ന് മാറ്റണം എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച്.
9. അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് വേണം എന്നാണ് വിമതവിഭാഗം വൈദികരുടെ ആവശ്യം. കര്‍ദിനാള്‍ ആലഞ്ചേരി 14 ക്രിമിനല്‍ കേസുകളില്‍ പ്രതി ആണെന്ന് ആണ് വിമത വൈദികരുടെ ആരോപണം. സിനഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ നീക്കണമെന്നും വൈദികര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കണം എന്നും വൈദികര്‍ ആവശ്യപ്പെടുന്നു. സ്ഥിരം സിനഡ് അംഗങ്ങള്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതുവരെ ഉപവാസസമരം തുടരുമെന്നും ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.
10. കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ വിട്ടയക്കണം എന്ന് ഇന്ത്യ ഒരിക്കല്‍ കൂടി ആവശ്യപ്പെടും എന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ജാദവിന്റെ സുരക്ഷയ്ക്ക് വേണ്ടി എത്രയും വേഗം മോചനം സാധ്യമാക്കി ഇന്ത്യയില്‍ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നതായും ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബം മാതൃകാപരമായ ധൈര്യമാണ് പ്രകടിപ്പിച്ചത് എന്നും വിദേശകാര്യ മന്ത്രി

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, PSC, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.