SignIn
Kerala Kaumudi Online
Tuesday, 16 July 2024 7.33 AM IST

ലൈസൻസിനായുള്ള അപേക്ഷകർ കൂടുന്നു, കേരളത്തിൽ അധികം വൈകാതെ ഏറ്റവും വേഗത്തിൽ പച്ച പിടിക്കുന്ന ബിസിനസ്

license

കോട്ടയം: ആരോരുമില്ലാത്തവർ,​ മക്കൾ വിദേശത്തടക്കം ആയതിനാൽ ഒറ്റയ്ക്കായവർ,​ ഉറ്റവർ ഉപേക്ഷിച്ചവർ.. വാർദ്ധക്യത്തിൽ തുണയില്ലാതാകുന്നവരുടെ ആശ്രയം വൃദ്ധസദനങ്ങളാണ്. ഇവരുടെ എണ്ണം കൂടുന്നതോടെ സംസ്ഥാനത്ത് വൃദ്ധസദനങ്ങളും പെരുകുന്നു. കഴിഞ്ഞ മൂന്നുവർഷത്തിനിടെ പുതുതായി തുറന്നത് 98 വൃദ്ധമന്ദിരങ്ങൾ. ആകെയുള്ളത് 745 (16 എണ്ണം സർക്കാരിന്റേത്)​. ഏറ്റവുംകൂടുതൽ എറണാകുളത്ത് 144.

ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളുമാണ് ഭൂരിഭാഗവും നടത്തുന്നത്. ഫീസ് വാങ്ങി പ്രവർത്തിക്കുന്നവ 32 എണ്ണം. ഇതിലേറെയും കൊവിഡിനുശേഷം തുടങ്ങിയവ.

വിദേശ കുടിയേറ്റം ട്രെൻഡായതോടെയാണ് മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിൽ ഏൽപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചത്. നോർക്കയുടെ കണക്കിൽ ശരാശരി അരലക്ഷംപേർ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക് പഠിക്കാനും ജോലിക്കുമായി ചേക്കേറുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം വിദേശകുടിയേറ്റം കൂടിയപ്പോൾ വൃദ്ധമന്ദിരങ്ങളും കൂടി.

'നക്ഷത്ര' സൗകര്യമുള്ളവയും

നക്ഷത്ര സൗകര്യത്തോടെയുള്ള വൃദ്ധസദനങ്ങളുമുണ്ട്. മക്കൾ വിദേശത്തുള്ള മാതാപിതാക്കളിൽ പലരുമാണ് ഇവയെ ആശ്രയിക്കുന്നത്. ഇവ തുടങ്ങാൻ ലൈസൻസിനായി അപേക്ഷിക്കുന്നവരുടെ എണ്ണവും കൂടുന്നു.

745

വൃദ്ധസദനങ്ങൾ

15,669

അന്തേവാസികൾ

9726

അമ്മമാർ

''ഭാവിയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള വൃദ്ധമന്ദിരങ്ങൾ കൂടും

-ഡോ.സന്ധ്യ ആർ.എസ്,

സോഷ്യോളജി വിഭാഗം

മേധാവി, കാര്യവട്ടം ക്യാമ്പസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, OLD AGE HOME, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.