ധൂം സീരീസ് ചിത്രങ്ങളുടെ സംവിധായകൻ
പ്രശസ്ത സംവിധായകൻ സഞ്ജയ് ഗാധ്വിയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് ബോളിവുഡ് . ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. നിർമ്മാതാവ് ബോണി കപൂർ ആണ് മരണവാർത്ത മാധ്യമങ്ങളെ അറിയിച്ചത്. 58 -ാം ജന്മദിനത്തിന് മൂന്ന് ദിവസം മുൻപാണ് സഞ്ജയ്‌യുടെ മരണം.
2001 ൽ പുറത്തിറങ്ങിയ തേരെ ലിയേ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ 2003 ൽ പുറത്തിറങ്ങിയ ധൂം സിനിമയാണ് സഞ്ജയെ പ്രശസ്തനാക്കിയത്. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ധൂം ബോക്സോ ഫീസ് റെക്കോർഡുകൾ തകർത്തു. 2006 ൽ പുറത്തിറങ്ങിയ ധൂം 2 വിജയം നേടി. അഭിഷേക് ബച്ചനും ഉദയ് ചോപ്രയ്ക്കും ഒപ്പം ഹൃത്വിക് റോഹനും ഐശ്വര്യ റായിയും ആയിരുന്നു ധൂം 2 ൽ പ്രധാന വേഷത്തിൽ എത്തിയത്.
2020 ൽ ഒാപ്പറേഷൻ പരീന്ദേയായിരുന്നു അവസാന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |