പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കുശേഷം ആദ്യ ഷെഡ്യൂൾ പൂർത്തിയായി. 23 ദിവസം കൊണ്ടാണ് ആദ്യ ഷെഡ്യൂൾ എഴുപുന്നയിൽ പൂർത്തിയായത്. നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, ധ്യാൻ ശ്രീനിവാസൻ, അർജുൻ ലാൽ, നിഖിൽ നായർ, അജു വർഗീസ് , ഷാൻ റഹ്മാൻ എന്നിങ്ങനെ വലിയതാരനിരയുണ്ട്. വിനീത് ശ്രീനിവാസനും താരനിരയിലുണ്ട്. വിനീതിന്റെ രചനയിലാണ് വർഷങ്ങൾക്കുശേഷം ഒരുങ്ങുന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമ്മിക്കുന്നത്. ശരീര ഭാരം കുറിച്ച് മേക്കോവറിലാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. അമൃത് രംഗനാഥാണ് സംഗീതം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായി അഭിനയിച്ച ചിത്രമാണ് ഹൃദയം. കഴിഞ്ഞ വർഷം വൻവിജയം നേടിയ ഹൃദയത്തിനുശേഷം വിനീതും പ്രണവും വീണ്ടും ഒരുമിക്കുന്നതിനാൽ വൻ പ്രതീക്ഷയാണ് നൽകുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനർ ആയിരുന്ന മെറിലാൻഡിന്റെ തിരിച്ചുവരവു ചിത്രം കൂടിയായിരുന്നു ഹൃദയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |