കാറിന്റെ കൂടെ ഗ്ളാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട് നടി നൈല ഉഷ. ബോൾഡ് ലുക്ക് ചിത്രങ്ങളും നൈല ആരാധകർക്കായി ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ആരെയും മയക്കുന്ന സൗന്ദര്യവും ശരീരഭംഗിയുമാണ് നൈലയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന നൈല സിനിമ വിളിക്കുമ്പോഴെല്ലാം ഒാടി എത്താറുണ്ട്. മമ്മൂട്ടിയുടെ നായികയായി കുഞ്ഞനന്തന്റെ കട സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ചു. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം കൊണ്ട് നൈല പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറുകയും ചെയ്തു. യാത്രകളെ ഏറെ പ്രണയിക്കുന്ന നൈല അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം മാലിദ്വീപ് സന്ദർശിച്ചിരുന്നു. യാത്രയുടെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തു. ജോഷി സംവിധാനം ചെയ്ത ജോജു ജോർജ് നായകനായ ആന്റണി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |