മാത്യു തോമസിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജു വി.സാമുവൽ കഥ എഴുതി സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിൽ ബാഡ്മിന്റൻ കളിയിൽ തൽപ്പരനായ കണ്ണൻ എന്ന യുവാവിന്റെ സ്വപ്ന സാഷാത്കാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ പുതുമുഖം റിയ ഷിബു ആണ് നായിക.
നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു. ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരാണ് മറ്റ് താരങ്ങൾ.തിരക്കഥ - അഖിലേഷ് ലതാ രാജ്., ഡെൻസൺ ഡ്യൂറോം.ഛായാഗ്രഹണം - നിഖിൽ പ്രവീൺ-
ഗാനങ്ങൾ - മനു മഞ്ജിത്ത്. സംഗീതം ഷാൻ റഹ്മാൻ.
അനന്യാ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി, എയ്ഞ്ചലിന മേരി ആന്റണി എന്നിവർ ചേർന്നാണ് നിർമ്മാണം.
അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു
പി.ആർ. ഒ വാഴൂർ ജോസ്.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |