തിരുവനന്തപുരം: നാല് വിഭാഗങ്ങളുടെ ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു.
അവശരായ കായികതാരങ്ങൾക്കും കലാകാരൻമാർക്കും സർക്കസ് താരങ്ങൾക്കും പുറമേ, വിശ്വകർമ്മജർക്കും നൽകുന്ന പെൻഷനുകളിലാണ് വർദ്ധന. ഡിസംബർ മുതൽ പുതിയ നിരക്കിൽ ലഭിക്കും.
കലാകാരൻമാർക്ക് ആയിരവും കായികതാരങ്ങൾക്ക് 1300ഉം സർക്കസുകാർക്ക് 1200ഉം വിശ്വകർമ്മജർക്ക് 1400ഉം രൂപവീതമാണ് ലഭിച്ചിരുന്നത്.ഇതാണ് ഏകീകരിച്ചത്.
കഴിഞ്ഞ ദിവസം അങ്കണവാടി, ആശ ജീവനക്കാർക്ക് 1000 രൂപ വരെ വേതനം കൂട്ടിയിരുന്നു. 88,977 പേർക്ക് നേട്ടം ലഭിക്കും. പത്ത് വർഷത്തിലേറെയായി ജോലി നോക്കുന്ന അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും നിലവിലുള്ള വേതനത്തിൽ 1000 രൂപ വർദ്ധിപ്പിച്ചു. മറ്റുള്ളവർക്ക് 500 രൂപയുടെ വർദ്ധനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |