ഗുരുവായൂർ: അഷ്ടമിവിളക്കിന് സ്വർണ്ണപ്രഭ വിതറി ഗുരുവായൂരപ്പൻ സ്വർണ്ണക്കോലത്തിൽ എഴുന്നള്ളി. ഇന്നലെ രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിലാണ് സ്വർണക്കോലം ആനപ്പുറത്ത് എഴുന്നള്ളിച്ചത്. ഏകാദശി വരെ ഇനി കനക പ്രഭയിലാകും എഴുന്നള്ളിപ്പ്. ഗുരുവായൂരിലെ പുരാതന തറവാട്ടുകാരായ പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു ഇന്നലെ അഷ്ടമി വിളക്ക്.
കോടികൾ വിലമതിക്കുന്ന സ്വർണക്കോലം ഉത്സവം, ഏകാദശി, അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് മാത്രമേ എഴുന്നള്ളിക്കാറുള്ളൂ. നവമി ദിനമായ ഇന്ന് ഗുരുവായൂരിലെ പുരാതന തറവാട്ടുകാരായ കൊളാടി കുടുംബം വകയാണ് വിളക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |