പുതുക്കാട് : കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിലെ പ്രതികളായ രണ്ട് യുവാക്കളെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ വെണ്ടോർ തൈയ്യിൽ അശ്വിൻ (23), പുതുക്കാട് തേർമഠം ലിംസൺ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിന് ബസ് വഴിമാറി കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് ബസിന് കുറുകെ നിറുത്തി കണ്ടക്ടറെയും ഡ്രൈവറെയും ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. യാത്രക്കാർ രോഷാകുലരായപ്പോൾ യുവാക്കൾ ഓടി രക്ഷപെട്ടു. തൽക്ഷണമെത്തിയ പൊലീസ് കുറുമാലി ക്ഷേത്രപരിസരത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. മർദ്ദനമേറ്റ ബസ് ജീവനക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. എസ്.ഐമാരായ കെ.എസ്.സൂരജ്, കെ.കെ.ശ്രീനി, സി.പി.ഒമാരായ അഭിലാഷ്, അമൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |