ദുബായ് : ഗാസയിൽ ആശുപത്രികൾ ഉൾപ്പെടെ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ അസാധാരണ നീക്കവുമായി അറബ് രാജ്യങ്ങൾ. അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ വൻശക്തിയായി കരുതുന്ന ചൈനയെ പ്രശ്നപരിഹാരത്തിനായി സമീപിച്ചിരിക്കുകയാണ് അവർ. അതിനായി അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ചൈനയിലെത്തി. ചൈന ഇടപെട്ട് ഗാസയിലെ ആക്രമണത്തിൽ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കണം എന്നാണ് അറബ് നേതാക്കളുടെ ആവശ്യം. പാലസ്തീൻ, ഇസ്രയേൽ എന്നീ രണ്ട് രാജ്യങ്ങൾ രൂപീകരിച്ച് ശാശ്വത പരിഹാരം വേണമെന്ന് അറബ് നേതാക്കൾ പറയുന്നു. ഈ ആവശ്യത്തോട് ചൈനയും നേരത്തെ യോജിച്ചിരുന്നു.
സൗദി അറേബ്യ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാലസ്തീന്‍ അതോറിറ്റി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ചൈനയിലെത്തി ചര്‍ച്ച നടത്തുന്നത്. ഒ.ഐ.സി നേതാക്കളും സംഘത്തിലുണ്ട്. ഏറെ കാലം തുടര്‍ന്ന സൗദി-ഇറാന്‍ തര്‍ക്കത്തില്‍ പരിഹാരം കണ്ടത് ചൈനയായിരുന്നു. ഇസ്രായേലിനെ മാത്രമല്ല, അമേരിക്കയെ പോലും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കമാണ് അറബ് രാജ്യങ്ങള്‍ നടത്തുന്നത്.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും തടവിലായവരെയും ബന്ദികളെയും ഉടനെ വിട്ടയക്കണമെന്നും അറബ് - ഇസ്ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇസ്രയേൽ ഈ ആവശ്യത്തോട് നിസഹകരണ മനോഭാവമാണ് കാട്ടിയത്. വെടിനിറുത്തലിന് തയ്യാറാവണമെന്ന യു.എന്നിന്റെ ആവശ്യവും ഇസ്രയേൽ തള്ളി. ഇതുകൂടാതെ ഗാസയിലെ യു.എൻ ഏജൻസികളുടെ ഓഫീസിലും ക്യാമ്പിലും യു.എൻ സ്കൂലിലും ആശുപത്രികളിലും ഉൾപ്പെടെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തുകയും ചെയ്തു.
ഗാസയിലെ യുഎന്‍ ഏജന്‍സികളുടെ ഓഫീസിലും ക്യാമ്പിലും യു.എന്‍ സ്‌കൂളിലും ആശുപത്രികളിലും ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയും ചെയ്തു.എന്നാൽ ഇതിനെതിരെയുള്ള പ്രമേയങ്ങൾ യു.എൻ രക്ഷാസമിതിയിൽ അമേരിക്ക വീറ്റോ ചെയ്യുന്നതിനാൽ ആഗോള തലത്തിൽ നടപടിയെടുക്കാനും അറബ് രാജ്യങ്ങൾക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഇസ്രയേലിനെയും ഒപ്പം അമേരിക്കയെയും സമ്മർദ്ദത്തിലാക്കാൻ അറബ് നേതാക്കൾ. പുതിയ വഴി തേടിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |