SignIn
Kerala Kaumudi Online
Saturday, 02 December 2023 5.02 AM IST

ജുഡിഷ്യൽ നിയമനം; കേന്ദ്രത്തെ വീണ്ടും കുടഞ്ഞ് സുപ്രീംകോടതി

supreme-court-

ന്യൂഡൽഹി : ജുഡിഷ്യൽ നിയമനങ്ങളും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കൊളീജിയം ശുപാർശകളിൽ ചിലത് അംഗീകരിക്കുകയും മറ്റു ചിലതിൽ അടയിരിക്കുകയും ചെയ്യുന്ന കേന്ദ്ര സമീപനത്തെ രൂക്ഷമായി വിമർശിച്ച് വീണ്ടും സുപ്രീംകോടതി. നല്ല സന്ദേശമല്ല കേന്ദ്രം നൽകുന്നതെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഈ മനോഭാവം പട്ടികയിലെ പലരുടെയും സീനിയോറിട്ടിയെ ബാധിക്കും. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ രണ്ട് അഭിഭാഷകരുടെ പേര് അയച്ചെങ്കിലും ഗോസ്വാമിയയുടെ നിയമന ഉത്തരവ് മാത്രം ഈമാസം 2ന് ഇറക്കി. എൻ. ഉണ്ണികൃഷ്ണൻ നായരുടെ നിയമന ഉത്തരവ് 9 വരെ നീട്ടി. ഇത് അനീതിയാണ്.

അതേസമയം,​ സീനിയോറിട്ടി നഷ്ടപ്പെടാതിരിക്കാൻ രണ്ടു പേരുടെയും സത്യപ്രതിജ്ഞ ഈ മാസം 11നാണ് ഹൈക്കോടതി നടത്തിയത്. ഇതിനെ സുപ്രീംകോടതി അഭിനന്ദിച്ചു.

തിരഞ്ഞെടുപ്പ് കാരണം ചെറിയ കാലതാമസമുണ്ടായെന്ന അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണിയുടെ വാദത്തെ നിശിതമായി വിമർശിക്കുകയും ചെയ്തു. ജുഡിഷ്യൽ നിയമന ശുപാർശകൾ അംഗീകരിക്കാൻ സമയപരിധി നിശ്ചയിക്കണമെന്ന പൊതുതാത്പര്യഹർജി പരിഗമണിക്കുകയായിരുന്നു കോടതി. ബംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷനാണ് ഹർജിക്കാർ. ഡിസംബർ അഞ്ചിന് വീണ്ടും പരിഗണിക്കും.

എന്തുകൊണ്ട്

ഈ മനോഭാവം

 പഞ്ചാബ് - ഹരിയാന ഹൈക്കോടതി ജഡ്ജി നിയമനത്തിന് അഞ്ച് പേരുകൾ അയച്ചപ്പോൾ സിഖ് മതവിഭാഗത്തിലെ രണ്ട് അഭിഭാഷകരുടെ പേരുകൾ അംഗീകരിച്ചില്ല

 11 ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ ശുപാർശയിൽ ആറെണ്ണത്തിൽ തീരുമാനമില്ല. നാലു പേരുകൾ ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നുള്ളവരുടേതാണ്

ഹൈക്കോടതി ജഡ്ജിമാരായുള്ള 13 പേരുടെ നിയമനമാണ് കേന്ദ്രം പിടിച്ചുവച്ചിരിക്കുന്നത്. അഞ്ചെണ്ണം കൊളീജിയം വീണ്ടും തിരിച്ചയച്ചത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JUDICIAL SC, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.