തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്ന ആരോപണത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ സഞ്ജയ് കൗളിന്റെ ഒാഫീസിൽ നേരിട്ടെത്തി മൊഴി നൽകി.വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ ഉപയോഗിച്ച ആപ്പ് സംബന്ധിച്ച രേഖകൾ, വീഡിയോ ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കെ,സുരേന്ദ്രൻ കൈമാറി.
കർണാടകത്തിലെ മുൻ മന്ത്രി എൻ.എ.ഹാരിസിന്റെ മകനും കർണാടക യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ ഹാരിസ് നാലപ്പാടന്റെ സഹായത്തോടെ ഷാഫി പറമ്പിലുമായി ചേർന്നാണ് വ്യാജ കാർഡുണ്ടാക്കിയത്.കർണാടക തിരഞ്ഞെടുപ്പിലും ഇത് നടത്തിയിട്ടുണ്ടോയെന്ന് സംശയമുണ്ട്. എം.എം.ഹസൻ,കെ.സി.വേണുഗോപാൽ,രാഹുൽഗാന്ധി എന്നിവർക്ക് ഇതേ കുറിച്ച് അറിവുണ്ട്.സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. ആവശ്യമെങ്കിൽ കേന്ദ്രഏജൻസികൾക്ക് അന്വേഷണം കൈമാറാൻ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |