SignIn
Kerala Kaumudi Online
Thursday, 22 February 2024 2.33 AM IST

ശ്രുതി​യുടെ സ്വപ്ന സാഫല്യം

k

കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​മു​ത​ൽ​ ​ശ്രു​തി​ ​ശ​ര​ണ്യം​ ​സി​നി​മ​ ​മാ​ത്ര​മാ​ണ് ​സ്വ​പ്നം​ ​ക​ണ്ട​ത്.​സി​നി​മ​ ​എ​ന്ന​ ​സ്വ​പ്ന​ലോ​ക​ത്ത് ​ത​ന്നെ​ ​എ​ത്തി​ച്ചേ​ർ​ന്ന​ ​ശ്രു​തി​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'ബി​ 32​ ​മു​ത​ൽ​ 44​ ​വ​രെ​ " 28​-ാ​മ​ത് ​കേ​ര​ള​ ​രാ​ജ്യാ​ന്ത​ര​ ​ച​ല​ച്ചി​ത്ര​ ​മേ​ള​യി​ൽ​ ​(ഐ.​എ​ഫ്.​എ​ഫ്.​കെ​) മ​ല​യാ​ള​ ​സി​നി​മ​ ​ഇ​ന്ന് എ​ന്ന​ ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട് ​എ​ന്ന​താ​ണ് ​പു​തി​യ​ ​വി​ശേ​ഷം.​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​പ​ഠി​ച്ച​ ​ശ്രു​തി​ ​കു​റ​ച്ചു​ ​നാ​ൾ​ ​ചാ​ന​ലു​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്തു.​പി​ന്നീ​ട് ​കോ​ർ​പ​റേ​റ്റ് ​ഫി​ലി​മു​ക​ളും​ ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളും​ ​നി​ർ​മ്മിക്കു​ന്ന​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഹൗ​സി​ൽ​ ​അ​സി​സ്റ്റ​ന്റാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​നി​ര​വ​ധി​ ​കോ​ർ​പ​റേ​റ്റ് ​ഫി​ലി​മു​ക​ൾ,​​​ ​ഡോ​ക്യു​മെ​ന്റ​റി​ക​ൾ​ .​ ​ശ്രു​തി​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​'​ചാ​രു​ല​ത" ,​ ​'​ചി​രു​ത",​ ​'​ബാ​ലെ​" ​തു​ട​ങ്ങി​യ​ ​മ്യൂ​സി​ക് ​വീ​ഡി​യോ​ക​ൾ​ ​മി​ക​ച്ച​ ​സ്വീ​കാര്യ​ത​യാ​ണ് ​നേ​ടി​യ​ത്.​അ​വി​ടെ​ ​നി​ന്ന് ​ആ​ദ്യ​ ​സി​നി​മ​യി​ലേ​ക്ക്.​ ​'​'​സി​നി​മ​ ​എ​ന്ന​ ​മാ​ദ്ധ്യ​മം​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​ചെ​യ്യു​ന്ന​ ​ഏ​ത് ​ജോ​ലി​യും​ ​സി​നി​മ​ ​എ​ന്ന​താ​ണ് ​എ​ന്റെ​ ​കാ​ഴ്ച​പ്പാ​ട്.​ ​അ​തി​ന്റെ​ ​ദൈ​ർ​ഘ്യം​ ​ഒ​രു​ ​പ്ര​ശ്ന​മ​ല്ല.​ ​അ​ങ്ങ​നെ​ ​നോ​ക്കു​മ്പോ​ൾ​ ​ഇ​തെ​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​യ​ല്ല.​ ​നി​ര​ന്ത​രം​ ​ചെ​റി​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​ ​ഒ​രാ​ളാ​ണ് ​ഞാ​ൻ."" ​ശ്രു​തി​ ​മ​ന​സ് ​തു​റ​ന്നു.

ആ​ദ്യ​ ​സി​നി​മ​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​മ്പോ​ൾ​ ​എ​ന്താ​ണ് ​മ​ന​സ്സി​ൽ?

സ​ന്തോ​ഷം,​ ​ആ​ഹ്ലാ​ദം,​ ​ആ​ന​ന്ദം,​ ​ആ​മോ​ദം.​ ​വാ​ക്കു​ക​ൾ​ ​കൊ​ണ്ട് ​ആ​ ​വി​കാ​രം​ ​പ്ര​ക​ടി​പ്പി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​കാ​ര​ണം​ ​ഇ​ത് ​വ​ള​രെ​ ​കു​റ​ച്ചു​പേ​ർ​ക്ക് ​മാ​ത്രം​ ​കി​ട്ടി​യ​ ​അ​വ​സ​ര​മാ​ണ്.​ ​ആ​ദ്യ​ ​സി​നി​മ​ ​ത​ന്നെ​ ​ഇ​ത്ര​യും​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക,​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​മു​മ്പി​ൽ​ ​ഐ.​എ​ഫ്.​എ​ഫ്.​കെ​ ​പോ​ലെ​ ​വേ​ദി​യി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ടു​ക​ ​എ​ന്നു​ള്ള​ത് ​വ​ലി​യൊ​രു​ ​അ​വ​സ​രം​ ​ത​ന്നെ​യാ​ണ്.

ക്യാ​മ​റ​യു​ടെ​ ​മു​ന്നി​ലും​ ​പി​ന്നി​ലും​ ​കൂ​ടു​ത​ൽ​ ​സ്ത്രീ​ ​പ്രാ​തി​നി​ധ്യം​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​എ​ന്ത് ​പ്ര​ത്യേ​ക​ത​യാ​ണ് ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്?

സ്ത്രീ​ ​ശാ​ക്തീ​ക​ര​ണം​ ​മു​ൻ​നി​ർ​ത്തി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കു​ന്ന​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​നി​ർ​മ്മി​ച്ച​ ​സി​നി​മ​യാ​ണി​ത്.​ ​കേ​ര​ള​ത്തി​ന്റെ​ ​അ​ഭി​മാ​നം​ ​എ​ന്ന് ​പ​റ​യാ​വു​ന്ന​ ​പ​ദ്ധ​തി​ .​ ​എ​ന്റെ​ ​സി​നി​മ​ ​പ്ര​തി​പാ​ദി​ക്കു​ന്ന​ ​വി​ഷ​യ​മാ​ണ് ​അ​ങ്ങ​നെ​യൊ​രു​ ​സി​നി​മ​ ​നി​ർ​മി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​സ്ത്രീ​ക​ളു​ടെ​ ​ശ​രീ​ര​ ​രാ​ഷ്ട്രീ​യം​ ​പ​റ​യു​ന്ന​ ​സി​നി​മ​യാ​യ​ത് ​കൊ​ണ്ടാ​ണ്.​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച് ​അ​ത്ത​രം​ ​ഒ​രു​ ​അ​വ​സ​രം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​എ​ന്നെ​പോ​ലെ​ ​സി​നി​മാ​ ​മേ​ഖ​ല​യി​ൽ​ ​വ​രാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​ ​ഒ​രു​പാ​ട് ​സ്ത്രീ​ക​ൾ​ക്ക് ​അ​വ​സ​രം​ ​ന​ൽ​കു​ക​ ​എ​ന്നു​ള്ള​താ​ണ് ​ഞാ​ൻ​ ​ചെ​യ്യേ​ണ്ട​ ​ക​ർ​ത്ത​വ്യം.​ ​അ​ത് ​ഞാ​ൻ​ ​ചെ​യ്തു​വെ​ന്നേ​യു​ള്ളു.​ ​എ​നി​ക്ക് ​അ​ത്ത​ര​മൊ​രു​ ​അ​വ​സ​രം​ ​കി​ട്ടി​യ​പ്പോ​ൾ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.​ ​ഈ​ ​സി​നി​മ​യു​മാ​യി​ ​ചേ​ർ​ന്ന് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​വു​ള്ള​ ​മി​ടു​ക്കി​ക​ളാ​യ​ ​ഒ​രു​പാ​ട് ​സ്ത്രീ​ക​ളെ​ ​ല​ഭി​ച്ചു.​ ​അ​തു​കൊ​ണ്ടാ​ണ് ​ഈ​ ​സി​നി​മ​യു​ണ്ടാ​യ​ത്.

സം​വി​ധാ​യി​ക​യാ​യി​ ​മാ​റു​ന്ന​തി​ന് ​വെ​ല്ലു​വി​ളി​ക​ൾ​ ​ഉ​ണ്ടാ​കു​ന്നു​ണ്ടോ?


സം​വി​ധാ​യി​ക​യാ​വ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​വു​മാ​യി​ ​ഒ​രു​പാ​ട് ​വ​ർ​ഷ​ങ്ങ​ളാ​യി​ ​മ​ല​യാ​ള​ ​സി​നി​മാ​ ​മേ​ഖ​ല​യി​ലെ​ ​പ​ല​രെ​യും​ ​സ​മീ​പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​വാ​ണി​ജ്യ​ ​സി​നി​മ​ക​ൾ​ ​ത​ന്നെ​ ​കൊ​ണ്ടു​ന​ട​ക്കാ​ൻ​ ​തു​ട​ങ്ങി​യി​ട്ട് ​വ​ർ​ഷ​ങ്ങ​ളാ​യി.​ ​എ​ന്നാ​ൽ​ ​ആ​ദ്യ​ ​സി​നി​മ​ ​ചെ​യ്യാ​നാ​യി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഒ​രു​ ​പ​ദ്ധ​തി​ ​വേ​ണ്ടി​വ​ന്നു.​ ​പു​തു​മു​ഖ​ ​സം​വി​ധാ​യി​ക​യ്ക്ക് ​സി​നി​മ​യി​ൽ​ ​ക​യ​റി​പ്പ​റ്റു​ക​ ​എ​ന്ന​ത് ​എ​ത്ര​ത്തോ​ളം​ ​ബു​ദ്ധി​മു​ട്ടാ​ണ് ​എ​ന്നു​ള്ള​തി​ന്റെ​ ​വ​ലി​യൊ​രു​ ​തെ​ളി​വാ​ണ​ത്.​ ​അ​തി​പ്പോ​ൾ​ ​സ്ത്രീ​ ​ആ​ണെ​ങ്കി​ലും​ ​പു​രു​ഷ​ൻ​ ​ആ​ണെ​ങ്കി​ലും​ ​ഇ​തൊ​ക്കെ​ത്ത​ന്നെ​യാ​ണ് ​അ​വ​സ്ഥ.​ ​പ​ക്ഷേ​ ​സ്ത്രീ​ക​ൾ​ക്ക് ​ത​ന്റെ​ ​സി​നി​മാ​മോ​ഹം​ ​ന​ട​ത്തി​യെ​ടു​ക്കാ​നു​ള്ള​ ​വെ​ല്ലു​വി​ളി​ക​ൾ​ ​കൂ​ടു​ത​ലാ​യി​രി​ക്കും.

ബി​ 32​ ​മു​ത​ൽ​ 44​ ​വ​രെ​ ​സ്ത്രീ​പ​ക്ഷ​ ​സി​നി​മ​യാ​ണെ​ന്ന് ​ക​രു​തു​ന്നു​ണ്ടോ?


ഒ​രു​ ​മ​നു​ഷ്യ​പ​ക്ഷ​ ​സി​നി​മ​യാ​യാ​ണ് ​ഞാ​ൻ​ ​എ​ന്റെ​ ​സി​നി​മ​യെ​ ​കാ​ണു​ന്ന​ത്.​ ​അ​തി​നെ​ ​സ്ത്രീ​പ​ക്ഷം​ ​എ​ന്ന് ​പ​റ​ഞ്ഞ് ​വി​ഭ​ജി​ക്കേ​ണ്ട​ ​ആ​വ​ശ്യ​മു​ണ്ടെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​മ​നു​ഷ്യ​രു​ടെ​ ​ക​ഥ​യാ​ണ് ​സി​നി​മ​ ​പ​റ​യു​ന്ന​ത്.​ ​അ​നാ​ർ​ക്ക​ലി​ ​അ​വ​ത​രി​പ്പി​ച്ച​ ​സി​യ​ ​എ​ന്ന​ ​ക​ഥാ​പാ​ത്രം​ ​ട്രാ​ൻ​സ്മാ​ൻ​ ​ആ​ണ്.​ ​സ്ത്രീ​യു​ടെ​ ​ശ​രീ​ര​മെ​ന്ന​ ​രീ​തി​യി​ൽ​ ​സ​മൂ​ഹം​ ​കാ​ണു​ന്ന​ ​ഒ​രു​ ​ശ​രീ​ര​ഘ​ട​ന​യി​ൽ​ ​ജീ​വി​ക്കേ​ണ്ടി​ ​വ​രു​ന്ന​പു​രു​ഷ​ന്റെ​ ​ക​ഥ​യാ​ണ് ​സി​നി​മ​ ​പ​റ​യു​ന്ന​ത്.​ ​സ്ത്രീ​പ​ക്ഷ​ ​സി​നി​മ​ ​എ​ന്ന​ ​ഒ​രു​ ​പ​ദ​ത്തി​ലേ​ക്ക് ​മാ​ത്രം​ ​അ​തി​നെ​ ​ഒ​തു​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​എ​നി​ക്ക് ​തോ​ന്നു​ന്നി​ല്ല.​ ​അ​ടു​ത്ത​ ​സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള​ ​ആ​ലോ​ച​ന​ ​ന​ട​ക്കു​ന്നു.​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ക​യാ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.