പാലക്കാട്: ഇ-മുറ്റം പദ്ധതിയുടെ ഭാഗമായി മരുത റോഡ് പഞ്ചായത്തിനെ ഇന്ന് ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കും. രാവിലെ 10.30ന് എ.പ്രഭാകരൻ എം.എൽ.എ പ്രഖ്യാപനം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ മുഖ്യാതിഥിയാകും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.നിർമ്മല, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ.മനോജ് സെബാസ്റ്റ്യൻ, ബ്ലോക്ക് പ്രസിഡന്റ് വി.ബിജോയ്, സ്ഥിരസമിതി അദ്ധ്യക്ഷൻ പി.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |