പരിയാരം: അഞ്ചുമാസമായി സ്റ്റൈപ്പന്റ് ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂർ ഗവ മെഡിക്കൽ കോളേജിൽ 2018 ബാച്ചിലുള്ള 90 ഹൗസ് സർജൻമാർ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി, സമരപ്പന്തൽ കാമ്പസിൽ നിന്ന് പൊളിച്ചുനീക്കണമെന്ന് പ്രിൻസിപ്പാൾ ഹൗസ് സർജൻസ് അസോസിയേഷൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.കൈപ്പറ്റാൻ വിസമ്മതിച്ചതിനെ തുടർന്ന് പന്തലിന് മേൽ അധികൃതർ കത്ത് പതിച്ചു.
പണിമുടക്ക് നടത്തിയ ഹൗസ് സർജൻമാർ രാവിലെ കാമ്പസിൽ പ്രതിഷേധപ്രകടനം നടത്തിയശേഷം ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. അസോസിയേഷൻ ഭാരവാഹികളായ ഡോ.നീരജ കൃഷ്ണൻ, ഡോ.സൗരവ് സുരേഷ്, പരിയാരം ഐ.എം.എ പ്രസിഡന്റ് ഡോ.കെ.മാധവൻ, ആംസ്റ്റ പ്രസിഡന്റ് ഡോ.കെ.രമേശൻ എന്നിവർ സമരത്തെ അഭിസംബോധന ചെയ്തു.
മൂന്ന് ഷിഫ്റ്റുകളിലായി ജോലിചെയ്തുവരുന്ന ഹൗസ് സർജൻമാർ സമരത്തിലായതോടെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ ബാധിച്ചു. പിടിവാശി അവസാനിപ്പിച്ച് സമരം അടിയന്തിരമായി അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ഇടപെടണമെന്ന് ജനകീയാരോഗ്യവേദി കൺവീനർ എസ്.ശിവസുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |