കോഴിക്കോട്: നരിക്കുനി ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളജ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 'ഇസ ലിറ്ററേച്ചർ ഫെസ്റ്റിവൽ' ഏഴ്, എട്ട് തീയതികളിൽ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഏഴിന് തുടങ്ങുന്ന പരിപാടി രാവിലെ പത്തിന് ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ വിവിധ സെക്ഷനുകളിലായി ചർച്ചകൾ സംഘടിപ്പിക്കും. ഫോട്ടോഗ്രാഫി എക്സിബിഷൻ, പുസ്തകമേള, കരിയർ എക്സ്പോ, ഗസൽ, മെഹന്ദി കൗണ്ടർ, ഫുഡ് സ്റ്റാൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കും. 300 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. വാർത്ത സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. എൻ. അബ്ദുൾ റഹ്മാൻ, കെ.കെ. നാജിയ നസ്രിൻ, കെ. ഷജീർ, ഫാത്തിമ ഫസീല എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |