SignIn
Kerala Kaumudi Online
Sunday, 01 September 2024 5.05 AM IST

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
prethi

കൊടുങ്ങല്ലൂർ: നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ യുവാവിനെ കത്രികകൊണ്ട് കുത്തിക്കൊല്ലാൻ ശ്രമം. ആക്രമണത്തിൽ പരിക്കേറ്റ പൊയ്യ പൂപ്പത്തി എരിമ്മൽ വീട്ടിൽ മധു മകൻ അഭയ് (21) നെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പകൽ 11.20 ഓടെ വടക്കേ നടയിലുള്ള ജിംജർ മൊബൈൽസിസ് മുൻവശമാണ് സംഭവം. പ്രതിയായ എറിയാട് തരുപീടികയിൽ അൻസിൽ (25) നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇരുവരും ഒരുമിച്ചു വന്നവരാണെന്ന് പറയുന്നു. ആക്രമണത്തിന് കാരണം വ്യക്തമല്ല. പരിക്ക് പറ്റിയ അഭയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.