SignIn
Kerala Kaumudi Online
Sunday, 03 March 2024 2.43 AM IST

അനധികൃത കുടിയേറ്റങ്ങളുടെ കണക്ക് തേടി സുപ്രീം കോടതി

supreme-court

ന്യൂഡൽഹി : അസാം അടക്കം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അനധികൃത കുടിയേറ്റക്കാരുടെ കണക്ക് തേടി സുപ്രീംകോടതി. ബംഗ്ലാദേശ് യുദ്ധം ആരംഭിച്ച 1971 മാർച്ച് മുതലുള്ള കണക്ക് അടുത്ത തിങ്കളാഴ്ച്ചയ്ക്കകം കേന്ദ്രസർക്കാർ സമർപ്പിക്കണം.

ബംഗ്ലാദേശിൽ നിന്നടക്കം കുടിയേറിയവർക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ 6 എ വകുപ്പ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കവെയാണ് നിർദ്ദേശം. അനധികൃത കുടിയേറ്റ പ്രശ്നം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു. 1966 ജനുവരി ഒന്നിന് ശേഷവും, 1971 മാർച്ച് 25ന് മുൻപും അസാമിലേക്ക് കുടിയേറിയവർക്ക് ഇന്ത്യൻ പൗരന്മാർക്കുള്ള അവകാശങ്ങൾ നൽകുന്നതാണ് വകുപ്പ് 6 എ. കുടിയേറ്റം അസാമിലെ സാംസ്കാരിക സ്വത്വത്തെ ബാധിച്ചെന്നാണ് ഹർജിക്കാരുടെ വാദം.

കേന്ദ്രം കോടതിയെ അറിയിക്കേണ്ടത്

അനധികൃത കുടിയേറ്റത്തിൽ സ്വീകരിച്ച ഭരണ നടപടികൾ

അതിർത്തി വേലി കെട്ടുന്നതിന്റെ വിവരങ്ങൾ

പൗരത്വ നിയമപ്രകാരം എത്ര പേർക്ക് പൗരത്വം നൽകി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NORTH EAST SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.