SignIn
Kerala Kaumudi Online
Sunday, 01 September 2024 5.24 AM IST

കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് വരുമാനം

Increase Font Size Decrease Font Size Print Page
ksrtc

ശബരിമല: തീർത്ഥാടകർ തിരക്കിൽപ്പെട്ട ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സിക്ക് റെക്കാഡ് വരുമാനം ലഭിച്ചു. പമ്പ - നിലയ്ക്കൽ ചെയിൻ സർവീസിൽ നിന്ന് മാത്രം 69.9 ലക്ഷം രൂപ വരുമാനം ലഭിച്ചു. രാപകൽ 2050 ട്രിപ്പുകളാണ് അന്ന് മാത്രം നടത്തിയത്. 563 ദീർഘദൂര സർവീസും പമ്പയിൽ നിന്ന് നടത്തി. ചെങ്ങന്നൂർ 83, കോട്ടയം 50, തിരുവനന്തപുരം 40 വീതം സർവീസുകളാണ് പമ്പയിൽ നിന്ന് നടത്തിയത്. തിരക്ക് കാരണം റോഡരുകിൽ വാഹനങ്ങൾ തടഞ്ഞിടുന്നത് കെ.എസ്.ആർ.ടി.സി ബസ് സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യഥാസമയം നിലയ്ക്കലിൽ നിന്ന് ചെയിൻ സർവീസ് ബസുകൾ പമ്പ ത്രിവേണിയിൽ എത്തിയില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്. ദീർഘദൂര സർവീസുകളും പത്തനംതിട്ട മുതൽ പലഭാഗങ്ങളിലായി പിടിച്ചിടുന്നു. ഇതും സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നു. അയ്യപ്പന്മാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതിലും പൊലീസിന്റെ നിയന്ത്രണങ്ങളിലും ബസ് സർവീസുകൾ മുടങ്ങുന്നതിനെതിരെ കെ.എസ്.ആർ.ടി.സി ജീവനക്കാർ രംഗത്തെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.