SignIn
Kerala Kaumudi Online
Sunday, 01 September 2024 3.59 AM IST

വഴിനടക്കാനാകാതെ ഗുഡ്ഷെഡ് റോഡ്

Increase Font Size Decrease Font Size Print Page
goodshed-road

വർക്കല: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ വർക്കല ശിവഗിരി റെയിൽവേ സ്‌റ്റേഷൻ ഗുഡ് ഷെഡ് റോഡ് തകർച്ചയിൽ. റോഡിന്റെ പലഭാഗങ്ങളിലും കുണ്ടും കുഴികളും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. വീതികുറഞ്ഞ റോഡ് ചെറുമഴയിലും വെള്ളക്കെട്ടായി മാറുന്ന അവസ്ഥയിലാണ്. തറയോട് പാകിയ ഭാഗവും പൊട്ടിപ്പൊളിഞ്ഞു. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഇതുവഴിയുള്ള യാത്ര

ഒരുപോലെ ദുരിതപൂർണമാകുന്നു. ഇരുചക്രവാഹനയാത്രികർ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. സ്‌റ്റേഷന്റെ സമീപത്തെ ഗുഡ് ഷെഡിന്റെ പേരിലാണ് റോഡ് അറിയപ്പെടുന്നത്. അടഞ്ഞുകിടക്കുന്ന മൈതാനം ലെവൽക്രോസ് മുതൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ലെവൽക്രോസ് വരെ റെയിൽവേ ലൈനിന് സമാന്തരമായാണ് ഒരു കിലോമീറ്റർ നീളമുള്ള റോഡ്.

 എളുപ്പമാർഗം,​ എന്നിട്ടും

ലെവൽക്രോസുകൾ സാങ്കേതിക തകരാർ മൂലം അടഞ്ഞു കിടക്കുമ്പോൾ റെയിൽവേ സ്‌റ്റേഷന് സമീപത്തെയും പുന്നമൂട്ടിലെയും ലെവൽക്രോസുകൾ

ഒഴിവാക്കി പാരിപ്പള്ളി, ഊന്നിൻമൂട് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ പോകാൻ ഇതുവഴി കഴിയും. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ഗുഡ്‌ഷെഡ് റോഡ് വഹിക്കുന്ന പങ്ക് ചെറുതല്ല. റെയിൽവേ സ്‌റ്റേഷന് കിഴക്കു ഭാഗത്ത് താമസക്കാർക്ക് പ്രധാന റോഡിലേക്ക് കടക്കാനുള്ള ഏകമാർഗ്ഗവും ശിവഗിരി തീർത്ഥാടന വേളയിൽ ആയിരങ്ങൾക്ക് റെയിൽവേസ്റ്റേഷനിൽ നിന്ന് ശിവഗിരിയിൽ എത്തിച്ചേരാനുള്ള എളുപ്പമാർഗ്ഗവും ഈ റോഡാണ്.

 ടാറിംഗ് നടന്നത്........ 2016ൽ

 റോഡിന്റെ ദൂരം....... 1 കിലോ മീറ്റർ

 അറ്റകുറ്റപ്പണി നടത്തുന്നത്....... നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന്

 നവീകരണവും നിറുത്തി

റെയിൽവേ അധീനതയിലുള്ള സ്ഥലത്താണ് റോഡ് സ്ഥിതിചെയ്യുന്നത്. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് റോഡിലെ കുഴികൾ അടയ്ക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും റെയിൽവേയും പൊതുമരാമത്ത് വിഭാഗവും നഗരസഭയും ഉൾപ്പെടെ ശിവഗിരിയിൽ നടന്ന ഔദ്യോഗിക മീറ്റിംഗിൽ തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം നഗരസഭയുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയപ്പോൾത്തന്നെ റെയിൽവേ ഉദ്യോഗസ്ഥരെത്തി ജോലി നിറുത്തിവെപ്പിച്ചു. റോഡ് നവീകരണപ്രവർത്തനങ്ങൾക്ക് അനുമതി നൽകാൻ കഴിയില്ലെന്നാണ് റെയിൽവേയുടെ വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.